സര്‍ഗ്ഗം-7.കളകാഞ്ചി .
വൃത്തവൃത്താന്തം.
സര്‍ഗ്ഗം-7.കളകാഞ്ചി
.
=================================
മലയാളഭാഷാവൃത്തങ്ങളില്‍
കാകളികുടുംബത്തിലെ കാരണവരായ
കാകളിവൃത്തത്തെയാണല്ലോ
നമ്മള്‍ കഴിഞ്ഞതവണ പരിചയപ്പെട്ടത്.
കാകളി
നന്നായി മനസ്സിലായാലേ കളകാഞ്ചി
പ്രയോഗിക്കാന്‍ കഴിയൂ.
അതുകൊണ്ട്
കഴിഞ്ഞ ഭാഗത്തില്‍ പഠിച്ച
കാകളി ഓര്‍മ്മയില്ലെങ്കില്‍
ഒന്നുകൂടെ മറിച്ചുനോക്കി
ഓര്‍മ്മവന്നതിനുശേഷംമാത്രം
ഇതു പരിശീലിച്ചാല്‍മതി .
അഞ്ച്
മാത്ര വരുന്ന മൂന്ന് അക്ഷരങ്ങള്‍
ഒരു ഗണം. അങ്ങനെ
നാല് ഗണം. അതാണ്
കാകളിയുടെ ഒരു പാദം.
ഇതില്‍
ചെറിയ ഒരു മാറ്റംവരുത്തിയാല്‍
കളകാഞ്ചിയാകും .
കാകളിയിലെ
ആദ്യത്തെ വരിയിലെ ആദ്യത്തെ
രണ്ടോ മൂന്നോ ഗണങ്ങളെ അഞ്ച്
മാത്ര വരത്തക്കവിധം അഞ്ച്
അക്ഷരങ്ങളുള്ള ഗണങ്ങളാക്കുക
. അതാണ്
കളകാഞ്ചി .
ആദ്യത്തെ
വരിയില്‍ മാത്രമേ വ്യത്യാസമുള്ളു
. രണ്ടാമത്തെ
വരി കാകളിതന്നെയാണ് .
അഞ്ച് മാത്ര
വരുന്ന അഞ്ച് അക്ഷരങ്ങള്‍
ആകുമ്പോള്‍ ഓരോന്നും ലഘുവാകണം
. ഒരക്ഷവും
ദീര്‍ഘം, അനുസ്വാരം
, വിസര്‍ഗ്ഗം
, കൂട്ടക്ഷരം
, ഉറപ്പിച്ചുച്ചരിക്കുന്ന
ചില്ലക്ഷരം എന്നിവ പിന്നില്‍
വരുന്നതാകരുത് .
അതായത്
ആദ്യത്തെ വരിയിലെ രണ്ടോ മൂന്നോ
ഗണങ്ങള്‍ സര്‍വ്വലഘുക്കള്‍
വരുന്നു . ഈ
ഗണങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം
കാകളിയിലേതുപൊലെത്തന്നെ .
ഒരുദാഹരണം
നോക്കുക .താരം
: 4 മാത്ര
/ 2 അക്ഷരം.
താ
-2മാത്ര
(ദീര്‍ഘം),
രം-
2മാത്ര
(അനുസ്വാരം).
ആകെ 2+2=4
മാത്ര.
തരണം:
4 മാത്ര /
3 അക്ഷരം.
ത-
1 മാത്ര ര-
1 മാത്ര ,
ണം-
2മാത്ര
(അനുസ്വാരം).ആകെ
1+1+2=4മാത്ര.
തരളിത
: 4 മാത്ര
/ 4 അക്ഷരം.
ത
- 1 മാത്ര
, ര
- 1 മാത്ര
, ളി-
1 മാത്ര ,
ത -
1 മാത്ര ,
ആകെ 1+1+1+1=
4മാത്ര.
നാല്
മാത്രയില്‍ രണ്ടക്ഷരപദവും
മൂന്നക്ഷരപദവും നാലക്ഷരപദവും
വരുന്നതു കണ്ടല്ലോ .
മറ്റൊരുദാഹരണം
കാണുക .
ഭൂതലം:3
അക്ഷരം /
5 മാത്ര.
(ഭൂ-ദീര്‍ഘം,
ലം-
അനുസ്വാരം
എന്നിവ വന്നതിനാല്‍ 2
മാത്രകള്‍
വീതം)
സമതലം:
4അക്ഷരം /
5 മാത്ര.
(ലം-
അനുസ്വാരം
വന്നതിനാല്‍ 2
മാത്ര )
സമതുലിത
: 5അക്ഷരം
/ 5 മാത്ര
.
ഇവിടെ
മൂന്നക്ഷരത്തിലും നാലക്ഷരത്തിലും
അഞ്ചക്ഷരത്തിലും അഞ്ച്
മാത്രകള്‍ വരുന്നു.
ഇതുപോലെ
കാകളിയില്‍ മൂന്നക്ഷരത്തില്‍
അഞ്ച് മാത്രകള്‍ വരുന്നത്
കളകാഞ്ചിയിലാകുമ്പോള്‍
അഞ്ചക്ഷരത്തില്‍ ആണ് അഞ്ച്
മാത്രകള്‍ വരേണ്ടത്.
കാകളിയുടെ
ഈരടിയില്‍ ആദ്യത്തെ വരിയില്‍
മാത്രമേ ഈ മാറ്റമുള്ളു .
അവിടെ
ആദ്യത്തെ രണ്ട് ഗണങ്ങളോ മൂന്ന്
ഗണങ്ങളോ ഇങ്ങനെ അഞ്ചക്ഷരഗണങ്ങളാകണം
.
കാകളിയിലെ
ഒരു ഈരടി :
"ശാരികപ്പൈതലേ
ചാരുശീലേവരികാരോമലേ കഥാശേഷവും
ചൊല്ലുനീ "
ശാരിക
/ പ്പൈതലേ
/ചാരുശീ
/ ലേവരി
/
കാരോമ
/ ലേ
കഥാ / ശേഷവും
/ ചൊല്ലുനീ
.
കളകാഞ്ചിയിലെ
ഒരു ഈരടി :
സകലശുകകുലവിമലതിലകിതകളേബരേ
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ .
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ .
സകലശുക
/ കുലവിമല
/ തിലകിതക
/ ളേബരേ
സാരസ്യ /പീയൂഷ / സാരസര്‍ / വ്വസ്വമേ .
സാരസ്യ /പീയൂഷ / സാരസര്‍ / വ്വസ്വമേ .
ആദ്യത്തെ
വരിയിലെ മൂന്ന് ഗണങ്ങളില്‍
അഞ്ചക്ഷരം അഞ്ച് മാത്ര വരുന്നു
. അതായത്
സര്‍വ്വലഘുക്കള്‍ വരുന്നു
. ആദ്യത്തെ
വരിയിലെ രണ്ടോ മൂന്നോ
ഗണങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം
കാകളിയിലേതുപൊലെത്തന്നെ .
.
രാമായണം
സുന്ദരകാണ്ഡത്തിന്‍റെ
തുടക്കമാണ് മേല്‍സൂചിപ്പിച്ച
ഈരടി . അതിലെ
സമുദ്രലംഘനം തുടങ്ങുന്ന
വരികള്‍ നോക്കുക .
"ലവണജലനിധിശതകയോജനാവിസ്തൃതം
ലംഘിച്ചുലങ്കയില്‍
ചെല്ലുവാന്‍ മാരുതി ."
ലവണജല
/ നിധിശതക
/ യോജനാ
/ വിസ്തൃതം
ലംഘിച്ചു
/ ലങ്കയില്‍
/ ചെല്ലുവാന്‍
/മാരുതി
.
ആദ്യത്തെ
വരിയിലെ രണ്ട് ഗണങ്ങളേ
അഞ്ചക്ഷരഗണങ്ങളുള്ളൂ
.ബാക്കിയെല്ലാം
കാകളിയിലേതുപോലെ .
.
സുന്ദരകാണ്ഡത്തിലെ
മാര്‍ഗ്ഗവിഗ്നം ഇങ്ങനെ
തുടങ്ങുന്നു.
"പതഗപതിരിവപവനസുതനഥവിഹായസാ
ഭാനുബിംബാഭയാ
പോകും ദശാന്തരേ .
"
പതഗപതി
/ രിവപവന
/സുതനഥവി
/ ഹായസാ
ഭാനുബിം
/ബാഭയാ
/ പോകും
ദ / ശാന്തരേ.
ആദ്യത്തെ
വരിയിലെ മൂന്ന് ഗണങ്ങളില്‍
അഞ്ചക്ഷരം അഞ്ച് മാത്ര വരുന്നു
. അതായത്
സര്‍വ്വലഘുക്കള്‍ വരുന്നു
. ആദ്യത്തെ
വരിയിലെ മൂന്ന് ഗണങ്ങളൊഴിച്ചാല്‍
ബാക്കിയെല്ലാം കാകളിയിലേതുപൊലെത്തന്നെ
.
.
രാമായണം
സുന്ദരകാണ്ഡത്തിലെത്തന്നെ
സീതാദര്‍ശനത്തിലെ ഒരു ഈരടി
:
"
ജനകനരപതിവരമകള്‍ക്കും
ദശാസ്യനും
ചെമ്മേ
വിറച്ചിതു വാമഭാഗം തുലോം."
ജനകനര
/ പതിവരമ
/ കള്‍ക്കും
ദ / ശാസ്യനും
ചെമ്മേ
വി / റച്ചിതു
/ വാമഭാ
/ ഗം
തുലോം .
ആദ്യത്തെ
വരിയിലെ രണ്ട് ഗണങ്ങളേ
അഞ്ചക്ഷരഗണങ്ങളുള്ളൂ .
ബാക്കിയെല്ലാം
കാകളിയിലേതുപോലെ .
.
വൃത്തമഞ്ജരിയില്‍
കളകാഞ്ചിയുടെ ലക്ഷണം ഇങ്ങനെ
പറയുന്നു.
കാകളിക്കാദ്യപാദാദൌ
രണ്ടോ മൂന്നോ ഗണങ്ങളെ
ഐയ്യഞ്ചുലഘുവാക്കീടിലുളവാം
കളകാഞ്ചികേള്‍ .
കാകളിയുടെ
ആദ്യപാപാദത്തിന്‍റെ ആദ്യത്തെ
രണ്ടോ മൂന്നോ ഗണങ്ങളെ അഞ്ച്
ലഘുക്കള്‍ വീതമുള്ള ഗണങ്ങളാക്കിയാല്‍
ഉണ്ടാകുന്നതാണ് കളകാഞ്ചി
.
കാകളിയെ
അടിസ്ഥാനപ്പെടുത്തി അനേകം
വൃത്തങ്ങള്‍ ഭാഷയിലുണ്ട്.
കാകളിയില്‍
ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ്
പല ഭാഷാവൃത്തങ്ങളുമുണ്ടാക്കുന്നത്.
കാകളി
നന്നായി അറിഞ്ഞിരുന്നാല്‍
ഇവയെല്ലാം നിഷ്‍പ്രയാസം
പഠിച്ചെടുക്കാന്‍ കഴിയും.
അതുകൊണ്ട്
കാകളി തെറ്റില്ലാതെ
പ്രയോഗിക്കാനുള്ള പരിശീലനം
ആദ്യം തുടങ്ങണം.
ഇനി
കളകാഞ്ചിയില്‍ രചന തുടങ്ങാം
. നന്മകള്‍
നേരുന്നു.
Comments
Post a Comment