Posts

Showing posts from June, 2020

17. മതിലേഖ

വൃത്തവൃത്താന്തം . സര്‍ഗ്ഗം -17. മതിലേഖവൃത്തം . (21.05.2019) ========================================== കാകളിഛന്ദസ്സിലെ മറ്റൊരു വൃത്തമാണ് മതിലേഖ . കഴിഞ്ഞഭാഗങ്ങള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ . നമുക്ക് പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കാം . 1. കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണം . ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തില്‍ ഉള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട് ആറുമാത്രവരുന്ന മഗണം കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല . 2. കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി . 3. ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിവൃത്തമാകും . 4. മഞ്ജരിയില്‍ രണ്ടുവരികളിലും രണ്ടാമത്തെയും നാലാമത്തെയും ഗണങ്ങളില്‍ ഓരോ അക്ഷരം കുറച്ചാല്‍ അത് ഓമനക്കുട്ടന്‍ വൃത്തമാകും . അതിന്‍റെ താളം ഇങ്ങനെയാണ് . ലാലാല / ലാലാ / ലാലാല / ലാലാ ലാലാല / ലാലാ / ല...

16. മാദ്ധ്വിവൃത്തം.

വൃത്തവൃത്താന്തം . സര്‍ഗ്ഗം -16. മാദ്ധ്വി വൃത്തം . (14.05.2019) ================================================== കാകളിഛന്ദസ്സില്‍പ്പെട്ട മറ്റൊരു വൃത്തമാണ് മാദ്ധ്വി അല്ലെങ്കില്‍ അതിമാവേലി . അതിലേക്കെത്തുന്നതിനുമുമ്പ് നമുക്ക് പഴയ പാഠങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട് . 1. കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണം . ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തില്‍ ഉള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട് ആറുമാത്രവരുന്ന മഗണം കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല . 2. കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി . 3. ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിവൃത്തമാകും . 4. മഞ്ജരിയുടെ രണ്ടാമത്തെ വരിപോലെത്തന്നെ ആദ്യത്തെ വരിയും വന്നാല്‍ മാവേലിവൃത്തം . ഒരുവരിയില്‍ 10 അക്ഷരം വീതമാണ് വേണ്ടത് . ആദ്യത്തെ അക്ഷരം ഗുരുവാകണം . മാവേലിവൃത്തത്തിന്റെ രണ്ടുപാദത്ത...

15. താരാട്ടുവൃത്തം.

വൃത്തവൃത്താന്തം . സര്‍ഗ്ഗം -15. താരാട്ടുവൃത്തം .(07.05.2019) ================================================= താരാട്ടുവൃത്തവും കാകളിയില്‍നിന്നുണ്ടാകുന്നതാണ് . ഇതിന് ഓമനത്തിങ്കള്‍ വൃത്തമെന്നും പേരുണ്ട് . കാര്യങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ ആവര്‍ത്തനം നല്ലതാണല്ലോ . അതുകൊണ്ട് നമ്മള്‍ പഠിച്ചത് ഒന്നോര്‍ത്തുനോക്കാം . 1) കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണമെന്ന് നമ്മള്‍ മനസ്സിലാക്കി . ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തിലുള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ല . അതുകൊണ്ട് ആറുമാത്രവരുന്ന മഗണം ( സര്‍വ്വഗുരു ) കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല . കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി . 2) ശ്ലഥകാകളിയുടെ രണ്ടുപാദത്തിലും അവസാനത്തെ ഒരോ അക്ഷരം കുറഞ്ഞാല്‍ ദ്രുതകാകളി . 3) ശ്ലഥകാകളിയുടെ രണ്ടുപാദങ്ങളിലും അവസാനത്തെ ഈരണ്ടക്ഷരംവീതം കുറഞ്ഞാല്‍ സമമഞ്ജരി . 4) ശ്ലഥകാകളിയില്‍ രണ...