17. മതിലേഖ
വൃത്തവൃത്താന്തം.
സര്‍ഗ്ഗം-17.
മതിലേഖവൃത്തം.
(21.05.2019)
==========================================
കാകളിഛന്ദസ്സിലെ
മറ്റൊരു വൃത്തമാണ് മതിലേഖ.
കഴിഞ്ഞഭാഗങ്ങള്‍
എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ.
നമുക്ക്
പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കാം.
1.
കാകളിവൃത്തത്തില്‍
മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണം.
ലഘുക്കള്‍
നീട്ടിപ്പാടാവുന്നതുകൊണ്ട്
മൂന്നുമാത്രയോ നാലുമാത്രയോ
വന്നാലും അത് നീട്ടിപ്പാടി
അഞ്ച് മാത്രയാക്കി കാകളിവൃത്തത്തില്‍
ഉള്‍പ്പെടുത്താം .
എന്നാല്‍
ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട്
ആറുമാത്രവരുന്ന മഗണം കാകളിയില്‍
ഉള്‍പ്പെടുത്താന്‍ പാടില്ല
.
2.
കാകളിയില്‍
മഗണം വരുമ്പോള്‍ അത്
ശ്ലഥകാകളിയാകും .
അതായത്
അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ
എന്ന നിയമം തെറ്റിച്ച് വരുന്നത്
ശ്ലഥകാകളി .
3.
ശ്ലഥകാകളിയില്‍
രണ്ടാമത്തെ വരിയില്‍ അവസാനത്തെ
രണ്ടക്ഷരം കളഞ്ഞാല്‍ അത്
മഞ്ജരിവൃത്തമാകും .
4. മഞ്ജരിയില്‍ രണ്ടുവരികളിലും രണ്ടാമത്തെയും നാലാമത്തെയും ഗണങ്ങളില്‍ ഓരോ അക്ഷരം കുറച്ചാല്‍ അത് ഓമനക്കുട്ടന്‍ വൃത്തമാകും. അതിന്‍റെ താളം ഇങ്ങനെയാണ്.
4. മഞ്ജരിയില്‍ രണ്ടുവരികളിലും രണ്ടാമത്തെയും നാലാമത്തെയും ഗണങ്ങളില്‍ ഓരോ അക്ഷരം കുറച്ചാല്‍ അത് ഓമനക്കുട്ടന്‍ വൃത്തമാകും. അതിന്‍റെ താളം ഇങ്ങനെയാണ്.
ലാലാല
/ലാലാ
/
ലാലാല/
ലാലാ
ലാലാല
/ലാലാ
/
ലാലാല/
5.
സംസ്കൃതവൃത്തമായ
മല്ലികയുടെ ഒരുവരി ആദ്യത്തെ
പത്തക്ഷരം കഴിഞ്ഞ് മുറിച്ച്
അടുത്തവരിയായി എഴുതിയാലും
ഓമനക്കുട്ടന്‍ വൃത്തമാകും.
ഉദാ:
ചന്തമേറിയ
പൂവിലും,
ശബളാഭമാം
ശലഭത്തിലും
സന്തതം
കരതാരിയന്നൊരു ചിത്രചാതുരി
കാട്ടിയും,
ഹന്ത,
ചാരുകടാക്ഷമാലകളർക്കരശ്മിയിൽ
നീട്ടിയും
ചിന്തയാം
മണിമന്ദിരത്തിൽ വിളങ്ങുമീശനെ
വാഴ്ത്തുവിൻ
(മല്ലിക)
ചന്തമേറിയ
പൂവിലും,
ശബ-
ളാഭമാം
ശലഭത്തിലും
സന്തതം
കരതാരിയന്നൊരു
ചിത്രചാതുരി
കാട്ടിയും,
ഹന്ത,
ചാരുകടാക്ഷമാലക-
ളർക്കരശ്മിയിൽ
നീട്ടിയും
ചിന്തയാം
മണിമന്ദിരത്തിൽ വി-
ളങ്ങുമീശനെ
വാഴ്ത്തുവിൻ
(ഓമനക്കുട്ടന്‍)
ഇനി
നമുക്ക് മതിലേഖയിലേക്കു
വരാം.
ഓമനക്കുട്ടന്‍
വൃത്തത്തിലുള്ള വരിയിലെ
ഒന്നാമത്തെയും ആറാമത്തെയും
ഗുരുക്കള്‍ രണ്ടുലഘുക്കളാക്കിയാല്‍
മതിലേഖയാകും.
ഓമനക്കുട്ടന്‍
വൃത്തത്തിന്‍റെ താളം
ലാലാല
/ലാലാ
/
ലാലാല/
ലാലാ
ലാലാല
/ലാലാ
/
ലാലാല/
എന്നാണല്ലോ.
ഇതില്‍
ഒന്നാമത്തെ സ്ഥാനത്തുള്ള
ഗുരുവും ആറാമത്തെ സ്ഥാനത്തുള്ള
ഗുരുവും ഈരണ്ടു ലഘുക്കളാക്കിയാല്‍
ലലലാല
/ലാലാ
/
ലലലാല/
ലാലാ
ലലലാല
/ലാലാ
/ലലലാല/
എന്നാകും.
ഇതാണ്
മതിലേഖയുടെ താളം.
ഒന്നാമത്തെ
വരി :4
– 2 -4 -2
രണ്ടാമത്തെ
വരി :4
– 2 -4
എന്നിങ്ങനെ
അക്ഷരക്രമത്തിലാണ് വരുന്നത്.
ഇതില്‍
ആദ്യത്തെ ഗണത്തിന്‍റെയും
മൂന്നാമത്തെ ഗണത്തിന്‍റെയും
ആദ്യത്തെ രണ്ടക്ഷരങ്ങള്‍
ലഘുക്കളായിരിക്കണം.
ഉദാ:
വരുമല്ലോയെല്ലാവരുമെന്നും
ഭാഷാ-
ത്തറവാടാകുമീ
പുരതന്നില്‍
അറിയൂ
വായനപ്പുരയെന്നാല്‍ വാണി
നടനം
ചെയ്യുന്ന സുരലോകം.
വരുമല്ലോ
/യെല്ലാ
/വരുമെന്നും
/
ഭാഷാ-
ത്തറവാടാ
/കുമീ
/
പുരതന്നില്‍
അറിയൂ
വാ /യന
/പ്പുരയെന്നാല്‍
/
വാണി
നടനം
ചെ /യ്യുന്ന
/
സുരലോകം.
ഉദാ:
വരിക
വായനപ്പുരതന്നില്‍ പ്രിയ-
കവികളേ,
കാവ്യരചനയ്ക്കായ്
വിവിധങ്ങളാകും
സുമതല്ലജങ്ങള്‍
വിരിയുന്നോരുപവനമാക്കാം.
വരിക
വാ /
യന
/പ്പുരതന്നില്‍
/പ്രിയ-
കവികളേ
/കാവ്യ
/
രചനയ്ക്കായ്
വിവിധങ്ങ
/
ളാകും
/
സുമതല്ല
/
ജങ്ങള്‍
വിരിയുന്നോ
/രുപ
/
വനമാക്കാം.
ഉദാ:
കണികാണും
/നേരം
/കമലനേ/
ത്രന്‍റെ
നിറമേറും / മഞ്ഞ / ത്തുകിൽ ചാർത്തി
കനകക്കി /ങ്ങിണി / വളകൾ മോ /തിര-മണിഞ്ഞുകാ /ണേണം/ ഭഗവാനേ!
നിറമേറും / മഞ്ഞ / ത്തുകിൽ ചാർത്തി
കനകക്കി /ങ്ങിണി / വളകൾ മോ /തിര-മണിഞ്ഞുകാ /ണേണം/ ഭഗവാനേ!
ഇതില്‍
അവസാനത്തെ വരിയില്‍ വൃത്തഭംഗമുണ്ട്.
ഉദാ:
ശിവശിവ
/യൊന്നും
/പറയാവ
/തല്ലേ
മഹമായ /തന്റെ / പ്രകൃതികള്‍
മഹമായ / നീക്കീ / ട്ടരുളേണം / നാഥാ
തിരുവൈക്കം/ വാഴും / ശിവശംഭോ
മഹമായ /തന്റെ / പ്രകൃതികള്‍
മഹമായ / നീക്കീ / ട്ടരുളേണം / നാഥാ
തിരുവൈക്കം/ വാഴും / ശിവശംഭോ
ഉദാ:
വലിയോരു
/കാട്ടി
/
ലകപ്പെട്ടേ
/
നഹം
വഴിയും കാ /ണാതെ / യുഴലുമ്പോള്‍
വഴിയില്‍ നേര്‍ /വഴി / യരുളേണം/ നാഥാ
തിരുവൈക്കം/ വാഴും / ശിവശംഭോ
വഴിയും കാ /ണാതെ / യുഴലുമ്പോള്‍
വഴിയില്‍ നേര്‍ /വഴി / യരുളേണം/ നാഥാ
തിരുവൈക്കം/ വാഴും / ശിവശംഭോ
ഇതില്‍
ആദ്യവരിയില്‍ വൃത്തഭംഗം
വന്നിട്ടുണ്ട്.
ഇപ്പോള്‍
മതിലേഖയെ പരിചയപ്പെട്ടല്ലോ.
ഇനി
രചന തുടങ്ങാം.
എല്ലാവര്‍ക്കും
നന്മകള്‍ നേരുന്നു.
Comments
Post a Comment