സര്‍ഗ്ഗം-7.കളകാഞ്ചി .
വൃത്തവൃത്താന്തം . സര്‍ഗ്ഗം -7. കളകാഞ്ചി . ================================= മലയാളഭാഷാവൃത്തങ്ങളില്‍ കാകളികുടുംബത്തിലെ കാരണവരായ കാകളിവൃത്തത്തെയാണല്ലോ നമ്മള്‍ കഴിഞ്ഞതവണ പരിചയപ്പെട്ടത് . കാകളി നന്നായി മനസ്സിലായാലേ കളകാഞ്ചി പ്രയോഗിക്കാന്‍ കഴിയൂ . അതുകൊണ്ട് കഴിഞ്ഞ ഭാഗത്തില്‍ പഠിച്ച കാകളി ഓര്‍മ്മയില്ലെങ്കില്‍ ഒന്നുകൂടെ മറിച്ചുനോക്കി ഓര്‍മ്മവന്നതിനുശേഷംമാത്രം ഇതു പരിശീലിച്ചാല്‍മതി . അഞ്ച് മാത്ര വരുന്ന മൂന്ന് അക്ഷരങ്ങള്‍ ഒരു ഗണം . അങ്ങനെ നാല് ഗണം . അതാണ് കാകളിയുടെ ഒരു പാദം . ഇതില്‍ ചെറിയ ഒരു മാറ്റംവരുത്തിയാല്‍ കളകാഞ്ചിയാകും . കാകളിയിലെ ആദ്യത്തെ വരിയിലെ ആദ്യത്തെ രണ്ടോ മൂന്നോ ഗണങ്ങളെ അഞ്ച് മാത്ര വരത്തക്കവിധം അഞ്ച് അക്ഷരങ്ങളുള്ള ഗണങ്ങളാക്കുക . അതാണ് കളകാഞ്ചി . ആദ്യത്തെ വരിയില്‍ മാത്രമേ വ്യത്യാസമുള്ളു . രണ്ടാമത്തെ വരി കാകളിതന്നെയാണ് . അഞ്ച് മാത്ര വരുന്ന അഞ്ച് അക്ഷരങ്ങള്‍ ആകുമ്പോള്‍ ഓരോന്നും ലഘുവാകണം . ഒരക്ഷവും ദീര്‍ഘം , അനുസ്വാരം , വിസര്‍ഗ്ഗം , കൂട്ടക്ഷരം , ഉറപ്പിച്ചുച്ചരിക്കുന്ന ചില്ലക്ഷരം എന്നിവ പിന്നില്‍ വരുന്നതാകരുത് . അതായത് ആദ്യത്തെ വരിയിലെ രണ്ടോ മൂന്നോ ഗണങ്ങള്‍ സ...