സര്‍ഗ്ഗം-5. ഗണം


വൃത്തവൃത്താന്തം. സര്‍ഗ്ഗം-5. ഗണം
=============================
പ്രിയരേ,നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം.
വൃത്തവൃത്താന്തം എല്ലാവരുടെയും അറിവുകള്‍ പരസ്പരം കൈമാറുന്ന അറിവിന്‍റെ ഉത്സവമാക്കിമാറ്റിയ പ്രിയപ്പെട്ട വായനപ്പുരകുടുംബാംഗളുടെ ശ്ലാഘനീയമായ സഹകരണത്തിനും പങ്കാളിത്തത്തിനും സ്നേഹപൂര്‍വ്വം നന്ദിയറിയിക്കുന്നു. ഇവിടെയുള്ളത് ആവശ്യമുള്ളവര്‍ എടുക്കുകയും ഇവിടെയില്ലാത്തത് കൈയിലുള്ളവര്‍ ഇവിടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് ഒറ്റക്കെട്ടായി നമുക്കു മുന്നേറാം എന്ന അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് എല്ലാവരും അതിനായി മുന്നോട്ടുവന്ന് ഈ പംക്തി നല്ലൊരു വിജ്ഞാനമേളയാക്കി. അറിവില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരോടു ചോദിച്ചുമനസ്സിലാക്കിയും തനിക്കറിവുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുത്തും സമ്പൂര്‍ണ്ണസഹകരണം കാഴ്ചവച്ചുകൊണ്ട് വായനപ്പുര എന്ന പേര് അന്വര്‍ത്ഥമാക്കിയവരേ, അറിവോ സ്ഥാനമാനങ്ങളോ പ്രായഭേദമോ വിവേചനത്തിനുകാരണമാകാതെ വലിയൊരു സാഹിത്യത്തറവാട്ടിലെ അംഗങ്ങളായി പരസ്പരസ്നേഹവും ആദരവും പുലര്‍ത്തിക്കൊണ്ട് വിജ്ഞാനയജ്ഞത്തില്‍ നമുക്കു മുന്നേറാം.
.

കവിത ഗദ്യമോ പദ്യമോ ആകാം എന്നു നമ്മള്‍ കണ്ടുവല്ലോ. പദ്യമാകുമ്പോള്‍ വരികള്‍ എവിടെ ഗുരുവരണമെന്നും എവിടെ ലഘുവരണമെന്നും നിശ്ചയിക്കപ്പെട്ട ഒരു പ്രത്യേകചട്ടക്കൂടില്‍ വരണം. ഈ ചട്ടക്കൂടിന് വൃത്തം എന്നുപറയുന്നു. വൃത്തശാസ്ത്രത്തില്‍ വര്‍ണ്ണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അ മുതല്‍ ഔ വരെയുള്ള സ്വരാക്ഷരങ്ങളും അവ ചേര്‍ന്ന വ്യഞ്ജനങ്ങളുമാണ്. വര്‍ണ്ണം എന്ന പദത്തിന് അക്ഷരം എന്ന അര്‍ത്ഥമെടുക്കാം. ചില്ലുകളോ സ്വരം ചേരാത്ത കേവലവ്യഞ്ജനങ്ങളോ വര്‍ണ്ണം (അക്ഷരം) അല്ല. എന്നാല്‍ അരസ്വരമായി കണക്കാക്കപ്പെടുന്ന സം‍വൃതോകാരം ചേര്‍ന്നാലും ഒരു വ്യഞ്ജനം വര്‍ണ്ണമാകും. ഹ്രസ്വസ്വരം ലഘുവും ദീര്‍ഗ്ഘസ്വരം ഗുരുവുമാണ്. അരയുകാരം ഹ്രസ്വമായതിനാല്‍ സംവൃതോകാരം ചേര്‍ന്നവ ലഘുക്കളാണ്. ഒരു ഹ്രസ്വാക്ഷരത്തിനുശേഷം വിസര്‍ഗ്ഗം (), അനുസ്വാരം (◌), കൂട്ടക്ഷരം, തീവ്രമായുച്ചരിക്കുന്ന ചില്ല് എന്നിവ വന്നാല്‍ അത് ഗുരുവായി പരിഗണിക്കപ്പെടും. രണ്ടോ അതിലധികമോ കേവലവ്യഞ്ജനങ്ങള്‍ ചേര്‍ന്ന അക്ഷരമാണ് കൂട്ടക്ഷരം.
.
ഒരു വരിയില്‍ ഇത്ര അക്ഷരം വേണമെന്ന്‍ നിബന്ധനയുള്ള വര്‍ണ്ണവൃത്തം , ഒരു വരിയില്‍ ഇത്ര മാത്ര വേണമെന്ന്‍ നിബന്ധനയുള്ള മാത്രാവൃത്തം എന്നിങ്ങനെ വൃത്തം രണ്ടുതരത്തിലുണ്ട്. മാത്രാവൃത്തത്തില്‍ ഒരക്ഷരം ഹ്രസ്വമായാല്‍ അടുത്ത അക്ഷരം ലഘുവാക്കി മാത്രയുടെ കണക്കുതെറ്റാതെ വൃത്തം മനയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വര്‍ണ്ണവൃത്തത്തില്‍ ഇന്ന അക്ഷരം ലഘുവും ഇന്ന അക്ഷരം ഗുരുവും ആകണമെന്നുള്ള കര്‍ശനമായ നിബന്ധനയുണ്ട്. അവിടെ ലഘു വരേണ്ടിടത്ത് ലഘുവും ഗുരു വരേണ്ടിടത്ത് ഗുരുവുംതന്നെ വരണം. മൂന്നുവര്‍ണ്ണങ്ങള്‍ ചേര്‍ന്നത് ഒരു ഗണം എന്നാണ് നിയമം. അതില്‍ ഓരോ വര്‍ണ്ണവും ലഘുവോ ഗുരുവോ ആയി വ്യത്യസ്തക്രമത്തില്‍ വരുന്നതനുസരിച്ച് ഗണങ്ങള്‍ക്കു പേരുകല്പിച്ചിട്ടുണ്ട് .

  1. ٮ - - ആദ്യത്തെ വര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു- ആദിലഘു - യഗണം.
  2. -ٮ - മദ്ധ്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു- മദ്ധ്യലഘു - രഗണം.
  3. - - ٮ അന്ത്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു- അന്ത്യലഘു - തഗണം .
  4. - ٮ ٮ ആദ്യത്തെ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - ആദിഗുരു - ഭഗണം
  5. ٮ - ٮ മദ്ധ്യ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - മദ്ധ്യഗുരു - ജഗണം.
  6. ٮ ٮ - അന്ത്യവര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - അന്ത്യഗുരു - സഗണം.
  7. - - - സവ്വഗുരു - മഗണം.
    ٮ ٮ ٮ സര്‍വ്വലഘു - നഗണം.
    ശ്രീ ഏ.ആര്‍ . രാജരാജവര്‍മ്മ എഴുതിയ വൃത്തമഞ്ജരി എന്ന ഗ്രന്ഥത്തില്‍ ഇതിനെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ശ്ലോകമുണ്ട്.
    " ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍
    ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം ."
    യരത എന്നീ ഗണങ്ങള്‍ക്ക് യഥാക്രമം ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുവായിരിക്കും , ബാക്കിയുള്ളവ ഗുരുവായിരിക്കും . ഭജസ എന്നീ ഗണങ്ങള്‍ക്ക് യഥാക്രമം ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ഗുരുവായിരിക്കും , ബാക്കിയുള്ളവ ലഘുവായിരിക്കും . മന എന്നീഗണങ്ങള്‍ യഥാക്രമം ഗ (ഗുരു), (ലഘു) എന്നിവ മാത്രമായിവരുന്നു . കുറച്ച് ഉദാഹരണങ്ങള്‍ നോക്കാം .

) വന്ദിപ്പൂ / ഭാരതാം / ബേ , സ്ഖലി / തമഖി / ലവും ചെ / യ്തു ഞങ്ങള്‍ / സദൈവ /
നിന്ദാഭാവം മുഖത്തും അവമതി നിതരാം കര്‍മ്മരംഗത്തുമായി .
- - -
വന്ദിപ്പൂ - (ഗഗഗ)-മഗണം.

- ں -
ഭാരതാം -- (ഗലഗ)- രഗണം


- ٮ ٮ
ബേ , സ്ഖ ലി - (ഗലല)-ഭഗണം


ٮ ٮ ٮ
ത മ ഖി - (ഗഗഗ/സര്‍വ്വലഘു)-നഗണം.


ٮ - -
ല വും ചെ - (ലഗഗ) - യഗണം.


ٮ - -
യ്തു ഞങ്ങള്‍ - (ലഗഗ) - യഗണം.


ٮ - -
സ ദൈ വ - (ലഗഗ) - യഗണം.

) ചാരത്തുനില്ക്കുന്നൊരു പാലവൃക്ഷം
മനോഹരം പൊയ്കയില്‍ ഛായ തീര്‍ക്കേ

- - ٮ - - ٮ
ചാ ര ത്തു / നി ല്ക്കു ന്നൊ /
ٮ - ٮ - -
രു പാ ല /വൃ ക്ഷം -----തഗണം / തഗണം / ജഗണം /ഗുരു /ഗുരു

ٮ - ٮ
മ നോ ഹ/

- - ٮ
രം പൊ യ്ക /
ٮ - ٮ - -
യില്‍ ഛാ യ /തീര്‍ ക്കേ --------ജഗണം / തഗണം / ജഗണം / ഗുരു / ഗുരു



) ഐശ്വര്യത്തിന്നുറവാകുമീ സുരപഥം

എന്നമ്മയാം ഭാരതം.






- - - / - ٮ ٮ
ഐശ്വര്യ / ത്തിന്നുറ /




- ٮ -
വാകുമീ /


ٮ ٮ ٮ

സുരപ /


- - - ٮ - - ٮ -
ഥം എന്ന / മ്മയാം ഭാ / രതം. -----മഗണം / ഭഗണം / രഗണം / നഗണം / മഗണം / യഗണം / ലഘു / ഗുരു.

എല്ലാവര്‍ക്കും നന്മനേരുന്നു.


തുടക്കത്തില്‍ കുറച്ചുവാക്കുകള്‍ ഗണംതിരിച്ചുതുടങ്ങാം.

  1. രാധിക
  2. ആരതി
  3. താമര
  4. പങ്കജം
  5. ജലജം
  6. നീരജം
  7. രാജീവം
  8. വനജ
  9. നീരജ
  10. പൊട്ടട്ടേ
  11. കണ്ണിന്‍റെ
  12. പല്ലക്ക്
  13. സമയം
  14. ജീരകം
  15. മല്ലിക
  16. അഞ്ചെണ്ണം
  17. സരിത
  18. ശാര്‍ദ്ദൂലം
  19. കിരീടീ
  20. കരടി



























Comments

  1. u u u
    ത മ ഖി - (ഗഗഗ/സര്‍വ്വലഘു)-നഗണം. ഇവിടെ ലലല ആകുന്നു.





    സ ദൈ വ - (ലഗഗ) - യഗണം ? ഇവിടെ വ ഗ ആയത് വാ എന്ന് പാടിനീട്ടിയിട്ടാണോ?

    u - u
    യില്‍ ഛാ യ /തീര്‍ ക്കേ --------ജഗണം / തഗണം / ജഗണം / ഗുരു / ഗുരു
    ഇവിടെ യിൽ എങ്ങിനെയാണ് ല ആകുന്നത്?
    prajeevnair1956@gmail.com


    ReplyDelete

Post a Comment

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.