സര്‍ഗ്ഗം- 4. ലഘുഗുരുനിര്‍ണ്ണയം (ഭാഗം.2)


സര്‍ഗ്ഗം- 4. ലഘുഗുരുനിര്‍ണ്ണയം (ഭാഗം.2)
===============================================
പ്രിയരേ,നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം.
വൃത്തശാസ്ത്രം പരിചയപ്പെടുത്തുന്ന പംക്തി ഒരു ക്ലാസ്സുമുറിയാകാതെ എല്ലാവരുടെയും അറിവുകള്‍ പരസ്പരം കൈമാറുന്ന ഒരു പരിപാടിയാക്കി മാറ്റിയ പ്രിയപ്പെട്ട വായനപ്പുരകുടുംബാംഗളുടെ സഹകരണവും പങ്കാളിത്തവും ശ്ലാഘനീയമാണ്. അറിവിന്‍റെ ഈ പംക്തി എല്ലാവരും ചേര്‍ന്ന് ഒരു ഉത്സവമാക്കി മാറ്റി എന്നതില്‍ സന്തോഷമുണ്ട്. ഒരാളുടെ അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുന്നത് വളരെ പ്രയോജനപ്രദമാണെന്നിരിക്കേ എല്ലാവരുടെയും അറിവുകള്‍ പരസ്പരം പങ്കുവയ്ക്കപ്പെടുമ്പോള്‍ അതെത്രമാത്രം പ്രയോജനകരമാകുമെന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയുള്ളത് ആവശ്യമുള്ളവര്‍ എടുക്കുകയും ഇവിടെയില്ലാത്തത് കൈയിലുള്ളവര്‍ ഇവിടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് ഒറ്റക്കെട്ടായി നമുക്കു മുന്നേറാം എന്ന അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് എല്ലാവരും അതിനായി മുന്നോട്ടുവന്നതാണ് ഈ പംക്തിയുടെ വിജയത്തിനു പ്രധാന കാരണം.
നമ്മളാരും സര്‍വ്വജ്ഞരൊന്നുമല്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു വിഷയത്തില്‍ അറിവുകുറവാണെന്നതോ പഠിച്ചതൊന്നും ഓര്‍മ്മയില്ലെന്നതോ അപമാനകരമല്ല എന്നറിയാമല്ലോ. വിഷയത്തിലധിഷ്ഠിതമായ എന്തുസംശയവും ആര്‍ക്കും ഇവിടെ ഉന്നയിക്കാം. ഓരോരുത്തരും അവരവര്‍ക്ക് അറിവുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുക. അങ്ങനെ സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ട് മുന്നേറാം. വൃത്തത്തെക്കുറിച്ചറിവുള്ളവര്‍ ഇവിടെ ധാരാളമുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന വിവരണത്തില്‍ വരുന്ന ന്യൂനതകള്‍ പരിഹരിച്ചും മറ്റുള്ളവര്‍ക്കുവരുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുത്തും ഈ ചര്‍ച്ച നയിക്കാന്‍ അവരും ഒപ്പം കൂടുക . നിങ്ങളുടെ സമ്പൂര്‍ണ്ണസഹകരണം എന്നെന്നും ഉണ്ടാകണം.
.
മാത്രയും ലഘുഗുരുക്കളുമാണ് വൃത്തത്തിന്‍റെ അടിസ്ഥാനം എന്നു നമ്മള്‍ മനസ്സിലാക്കിയല്ലോ. കഴിഞ്ഞതവണ നമ്മള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒന്നോര്‍ത്തുനോക്കാം.
ലഘുഗുരുക്കള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള നിയമങ്ങള്‍:
==========================================
  1. ഉച്ചരിക്കാന്‍ ഒരു മാത്ര ആവശ്യമുള്ള ഹ്രസ്വാക്ഷരങ്ങള്‍ ലഘു , ഉച്ചരിക്കാന്‍ രണ്ടുമാത്ര ആവശ്യമുള്ള ദീര്‍ഘാക്ഷരങ്ങള്‍ ഗുരു.
  2. ഹ്രസ്വാക്ഷരം കഴിഞ്ഞ് അനുസ്വാരം, വിസര്‍ഗ്ഗം എന്നിവ വന്നാല്‍ അത് ഗുരുവാകും.
  3. ഹ്രസ്വാക്ഷരത്തിന് പിന്നില്‍ ശക്തമായി ഉച്ചരിക്കുന്ന ചില്ല് വന്നാല്‍ അത് ഗുരുവാകും .
  4. ഹ്രസ്വാക്ഷരത്തിന് പിന്നില്‍ കൂട്ടക്ഷരം വന്നാല്‍ അത് ഗുരുവാകും .
ദീര്‍ഗ്ഘസ്വരങ്ങള്‍, ഹ്രസ്വസ്വരങ്ങള്‍, കൂട്ടക്ഷരങ്ങള്‍:
=========================================

,, , , ,, , , , , , ,ഔ എന്നിവ സ്വരങ്ങള്‍ . ഇവ വ്യഞ്ജനത്തോടുചേരുമ്പോള്‍ ഹ്രസ്വങ്ങളോ ദീര്‍ഗ്ഘങ്ങളോ ആകും.
ക് + =(ഹ്രസ്വം)
ക് + = കാ(ദീര്‍ഗ്ഘം)
ക് + =കി(ഹ്രസ്വം)
ക് + =കീ(ദീര്‍ഗ്ഘം)
ക് += കു(ഹ്രസ്വം)
ക് + =കൂ(ദീര്‍ഗ്ഘം)
ക് + = കൃ(ഹ്രസ്വം)
ക് += കെ(ഹ്രസ്വം)
ക് + = കേ(ദീര്‍ഗ്ഘം)
ക് + = കൈ(ദീര്‍ഗ്ഘം)
ക് + = കൊ(ഹ്രസ്വം)
ക് + = കോ(ദീര്‍ഗ്ഘം)
ക് + = കൌ(ദീര്‍ഗ്ഘം)
വ്യഞ്ജനത്തോടു സ്വരം ചേരുമ്പോള്‍ കൂട്ടക്ഷരമാകുന്നില്ല. കൃ കൂട്ടക്ഷരമാണോ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അത് കൂട്ടക്ഷരമല്ല എന്നു കണ്ടല്ലോ.
രണ്ടോ അതിലധികമോ വ്യഞ്ജനങ്ങള്‍ ചേരുമ്പോള്‍ കൂട്ടക്ഷരമുണ്ടാകുന്നു.
ഉദാ:
ക് + =ക്ക
ക് + =ക്ല
ക് + =ക്ര
ക് + =ക്ര
ക് + = ക്യ
ക് + =ക്വ
ക് + =ക്ഷ
ജ്+=ജ്ഞ
ഞ്+=ഞ്ജ
കവര്‍ഗ്ഗം, ചവര്‍ഗ്ഗം, ട ചവര്‍ഗ്ഗം, ത ചവര്‍ഗ്ഗം, പ ചവര്‍ഗ്ഗം എന്നിവയാണ് വ്യഞ്ജനങ്ങള്‍ . ക തൊട്ടു മ വരെയുള്ളത്. ഇതനുസരിച്ചു ക്ര കൂട്ടക്ഷരമാണ്.


ചന്ദ്രക്കല (മീത്തൽ )
================
ഇവ രണ്ടുതരത്തില്‍ വരുന്നുണ്ട്.
1)സ്വരം ഇല്ലാത്ത അവസ്ഥ കാണിക്കുന്നു.
----------------------------------------------

ക് + =. ഇതില്‍ സ്വരം ചേര്‍ന്നാലേ '' എന്ന വര്‍ണ്ണമാകുന്നുള്ളൂ. 'ക് ' എന്നത് സ്വരം ചേരാത്ത രൂപമാണ്. ഇത് അക്ഷരമായി പരിഗണിക്കപ്പെടുന്നില്ല.
ഉദാ:
വണിക് , വാക്
ഇവയില്‍ ക് എന്നത് ഉച്ചരിക്കപ്പെടുന്നില്ല. അതുകൊണ്ട് വണിക് എന്നതില്‍ രണ്ടക്ഷരവും വാക് എന്നതില്‍ ഒരക്ഷരവും മാത്രമേയുള്ളൂ.
2)സംവൃതമായ ഉകാരം.
-------------------------------
ഇതില്‍ ചന്ദ്രക്കല ഉ എന്ന സ്വരത്തെയാണ് പ്രതിനിധീകരിക്കുന്നത്. അര ഉകാരമാണിത്. ഇത് സ്വരം ചേര്‍ന്നതാണ് എന്നതിനാല്‍ അക്ഷരമാണ്.
ഉദാ:
1)വണ്ട് . ഇതില്‍ വ‍+ ണ് +ട് കഴിഞ്ഞ് പകുതി '' എന്ന സ്വരം ചേരുന്നു. അതുകൊണ്ടാണ് 'ണ്ട്' എന്ന് മുഴുവനായും ഉച്ചരിക്കുന്നത്.
2) മുത്ത് . ഇവിടെ ത്ത് എന്നത് ഉകാരം ചേര്‍ന്നതാണ്. അര സ്വരമാണ് സംവൃതോകാരം. ത്ത് എന്ന് പൂര്‍ണ്ണമായും ഉച്ചരിക്കപ്പെടുന്നുണ്ടല്ലോ. സ്വരയോഗത്താല്‍ ഉച്ചരിക്കപ്പെടുന്നത് അക്ഷരമാണ്. അതുകൊണ്ട് ഈ വാക്കില്‍ മു, ത്ത് എന്നീ രണ്ടക്ഷരങ്ങള്‍ ഉണ്ട്.
ചെണ്ട്, വണ്ട്, പണ്ട്, ഉണ്ട്, തണ്ട്, വക്ക്, വാക്ക്, നോക്ക്, നാക്ക്, പാക്ക്, ചാക്ക്, പോക്ക്, പട്ട്, പാട്ട്, കൊട്ട്, തട്ട്, മുട്ട്, മട്ട്, പത്ത്, പാത്ത്, കത്ത്, മുത്ത്, സ്വത്ത്, ചെത്ത് എന്നിങ്ങനെയുള്ള പദങ്ങളിലെല്ലാം രണ്ടക്ഷരവും പൂര്‍ണ്ണമായി ഉച്ചരിക്കപ്പെടുന്നു. ഇവയിലെല്ലാം മീത്തല്‍ സംവൃതോകാരത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇവയെല്ലാം അക്ഷരങ്ങളാണ്. അര്‍ദ്ധസ്വരമായതിനാല്‍ ഇവയെല്ലാം ലഘുക്കളാണ്.

ഉകാരം.
=========
ഉകാരത്തിനു രണ്ടുതരത്തിലുള്ള ഉച്ചാരണങ്ങളുണ്ട്.
1) തുറന്നുച്ചരിക്കുന്നത് വിവൃതോകാരം.
കണ്ടു, കേട്ടു, പറഞ്ഞു, വേണു, മാളു, വന്നു.
2)അടച്ചുച്ചരിക്കുന്നതു സംവൃതോകാരം.
കണ്ട്, കേട്ട്, പറഞ്ഞ്, വന്ന്, കൂട്, കാവ്, മാവ്.
ഇത് ഇപ്പോഴാണ് ഇങ്ങനെയെഴുതാന്‍ തുടങ്ങിയത്. വിവൃതോകാരത്തിനുമുകളില്‍ മീത്തല്‍ ഇടുകയാണ് പതിവ്.
കണ്ടു് , കേട്ടു്, പറഞ്ഞു്, നിന്നു്, പാമ്പു് , മാവു്, പ്ലാവു്, രാവു് എന്നിങ്ങനെയാണു് പണ്ടു് എഴുതിയിരുന്നതു്. വിവൃതോകാരം ഉകാരംതന്നെയായതിനാല്‍ ണ്ടു് , ട്ട്, ഞ്ഞ്, ന്ന്, ട്, വ് തുടങ്ങിയവയൊക്കെ അക്ഷരങ്ങളായിത്തന്നെ പരിഗണിക്കപ്പെടുന്നു.


വര്‍ണ്ണങ്ങള്‍, സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ , അക്ഷരങ്ങള്‍
======================================
ശബ്ദത്തിന്‍റെ വേര്‍പിരിക്കാന്‍ ആകാത്ത രൂപം ആണ് വര്‍ണ്ണം. , , , ക്, ച്, ജ് തുടങ്ങിയവ. ച – എന്നത് 'ച് +' എന്ന് പിരിക്കാം. . അതുകൊണ്ട് '' വര്‍ണ്ണമല്ല.
ശ്രീ - ശ് + ര് + ഈ എന്നുപിരിച്ചെഴുതാം. വര്‍ണ്ണമല്ല.
മ – മ് + അ എന്നുപിരിച്ചെഴുതാം. വര്‍ണ്ണമല്ല.
ട് - വര്‍ണ്ണം.
ഉ – വര്‍ണ്ണം.
.

തനിയെ ഉച്ചരിക്കാന്‍ കഴിയുന്ന വര്‍ണ്ണങ്ങള്‍ ആണ് സ്വരങ്ങള്‍ .
, , , ,
.

തനിയെ ഉച്ചരിക്കാന്‍ കഴിയാത്തവ വ്യഞ്ജനങ്ങള്‍ .
ക്, ഖ്, പ്, ഫ്, ബ്, ഭ്, ഝ്.
വ്യഞ്ജനങ്ങളില്‍ സ്വരം ചേര്‍ന്നാലേ ഉച്ചരിക്കാനാകൂ. സ്വരം ചേരാത്തതാണെന്നു കാണിക്കാന്‍ മീത്തല്‍ (ചന്ദ്രക്കല) ഇടുന്നു.
സ്വരസഹായമില്ലാതെ ഉച്ചരിക്കാന്‍ കഴിയുന്ന വ്യഞ്ജനങ്ങള്‍ ആണ് ചില്ലുകള്‍ .
ന് - ന്‍
ണ്- ണ്‍
ല് - ല്‍
ള് - ള്‍
ര് - ര്‍
റ് - ര്‍
ഇവ അക്ഷരങ്ങളല്ല. വര്‍ണ്ണങ്ങളാണ്.
.

സ്വരങ്ങള്‍ , സ്വരം ചേര്‍ന്ന വ്യഞ്ജനങ്ങള്‍ എന്നിവ അക്ഷരങ്ങള്‍ .
, , , , മി, സി, , കു, ഗൂ
അക്ഷരങ്ങളില്‍ നീട്ടിയുച്ചരിക്കുന്നവ ദീര്‍ഗ്ഘാക്ഷരങ്ങള്‍
കാ, കേ, കീ, കൂ, കൈ, കോ, കൌ. ഇവയില്‍ ഒന്നിലധികം സ്വരങ്ങള്‍ ചേര്‍ന്നിട്ടുണ്ടാകും.
നീട്ടിയുച്ചരിക്കാത്തവ ഹ്രസ്വാക്ഷരങ്ങള്‍ .
, കി, കു, കെ, കൊ
ഇതൊക്കെ ഒന്നുകൂടെ മനസ്സിലുറപ്പിച്ച് ഈയാഴ്ചയും നമുക്കു ലഘുഗുരുനിര്‍ണ്ണയം നടത്താം. ഇതുറച്ചാലേ വൃത്തം തെറ്റാതെ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ.
നമുക്കു കുറച്ചുപദങ്ങള്‍ ലഘുഗുരു നിര്‍ണ്ണയം നടത്താം.
========================================
  1. സുകൃതം
  2. ദുഷ്കൃതം
  3. സുകൃതക്ഷയം
  4. അക്രമം
  5. അമൃതം
  6. ഭഗവദ്ഗീത
  7. ഉത്തുംഗശൃംഗം
  8. ഭിഷഗ്വരന്‍
  9. അകൃത്രിമം
  10. സഹസ്രദംഷ്ട്രന്‍.

എല്ലാവര്‍ക്കും നന്മകള്‍ .





Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

സര്‍ഗ്ഗം-5. ഗണം