സര്‍ഗ്ഗം-3. ലഘുഗുരുനിര്‍ണ്ണയം(ഭാഗം.1)


വൃത്തവൃത്താന്തം. സര്‍ഗ്ഗം-3. ലഘുഗുരുനിര്‍ണ്ണയം.
=======================================
പ്രിയരേ,നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം.വൃത്തശാസ്ത്രം പരിചയപ്പെടുത്തുന്ന പംക്തി എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ട്. അദ്ധ്യാപകനും വിദ്യാര്‍ത്ഥികളുമെന്നല്ലാതെ ഒപ്പമിരുന്നും തോളോടുതോള്‍ ചേര്‍ന്നു നടന്നും ആശയവിനിമയം നടത്തുന്ന ഈ രീതി പ്രിയപ്പെട്ട വായനപ്പുരനിവാസികള്‍ ഭംഗിയായി പ്രാവര്‍ത്തികമാക്കുന്നതിനു തയ്യാറായതിലും വായനപ്പുരയ്ക്കുള്ള സന്തോഷവും കൃതജ്ഞതയും പറഞ്ഞറിയിക്കാവതല്ല . ഒന്നാമത്തെ സര്‍ഗ്ഗത്തിലും അതിലുമധികം രണ്ടാമത്തെ സര്‍ഗ്ഗത്തിലും പ്രിയപ്പെട്ടവര്‍ അറിവുപങ്കുവയ്ക്കാന്‍ മുന്നോട്ടുവന്നത് എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള ഈ പരിപാടിയുടെ വിജയമാണ് കുറിക്കുന്നത് എന്നറിയുന്നു. ഒരാളുടെ അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുന്നത് നല്ലതാണ്. അപ്പോള്‍ എല്ലാവരുടെയും അറിവുകള്‍ പരസ്പരം കൈമാറുന്നത് അതിലുമെത്രയോ പ്രയോജനപ്രദമാണ്. ആ ഉദ്ദേശ്യം ഇവിടെ നിറവേറ്റപ്പെടുന്നു. ഇവിടെയുള്ളത് എടുക്കുകയും ഇവിടെയില്ലാത്തത് കൈയിലുള്ളവര്‍ ഇവിടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് ഒറ്റക്കെട്ടായി നമുക്കു മുന്നേറാം. വിഷയത്തിലധിഷ്ഠിതമായ എന്തുസംശയവും ഉന്നയിക്കാം. സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ടേ മുന്നേറാവൂ. നമ്മളാരും സര്‍വ്വജ്ഞപീഠം കയറിയവരൊന്നുമല്ല എന്നതുകൊണ്ട് ഒരു വിഷയത്തില്‍ അറിവുകുറവാണെന്നതോ പഠിച്ചതൊന്നും ഓര്‍മ്മയില്ലെന്നതോ അപമാനകരമായ അവസ്ഥയൊന്നുമുണ്ടാക്കുന്നില്ല . സംശയമുണ്ടെങ്കില്‍ അതു ദൂരീകരിക്കണം. അതിനുസഹായിക്കുന്ന ആരോടും സഹായമഭ്യര്‍ത്ഥിക്കാം. ഇവിടെ ഓരോ സര്‍ഗ്ഗത്തിലും വിവരിക്കുന്ന കാര്യങ്ങള്‍ സശ്രദ്ധം വായിച്ചുമനസ്സിലാക്കിയും സംശയങ്ങള്‍ എല്ലാം ദൂരീകരിച്ചും നമുക്കു മുന്നേറാം. ഒന്നും അറിയില്ലെന്നും ഇനിയൊന്നും തലയില്‍ക്കയറില്ലെന്നുമുള്ള ബാലിശചിന്തകള്‍ക്കു വിടയോതാം . അറിവുനേടാനുള്ള യജ്ഞത്തില്‍ നമുക്കു പങ്കുകൊള്ളാം. വൃത്തത്തെക്കുറിച്ചറിവുള്ളവര്‍ ഇവിടെ ധാരാളമുണ്ട്. വിവരണത്തില്‍ വരുന്ന അപാകങ്ങള്‍ പരിഹരിച്ചും പോരായ്മകള്‍ നികത്തിയും മറ്റുള്ളവര്‍ക്കുവരുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുത്തും ഈ ചര്‍ച്ച നയിക്കാന്‍ അവരും ഒപ്പം കൂടുക . നിങ്ങളുടെ സമ്പൂര്‍ണ്ണസഹകരണം പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം .......
ഇന്ന് ലഘുഗുരുക്കളെക്കുറിച്ചു ചര്‍ച്ചചെയ്യാം. ഇതിന്‍റെ പ്രാധാന്യം വളരെക്കൂടുതലാണ്. മാത്രയും ലഘുഗുരുക്കളുമാണ് വൃത്തത്തിന്‍റെ അടിസ്ഥാനം. അത് മനസ്സിലാക്കാന്‍ കഴിഞ്ഞാലേ വൃത്തത്തെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയൂ. അതുകൊണ്ട് മുന്നേറുന്നത് ഈ സര്‍ഗ്ഗത്തില്‍ ഒരു സംശയവും ബാക്കിവയ്ക്കാതെവേണം .
മാത്ര .
=====
അക്ഷരം ഉച്ചരിക്കാന്‍ വേണ്ട സമയമാണ് മാത്ര . ഹ്രസ്വാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ ഒരുമാത്രയായി കണക്കാക്കുന്നു. ഉദാ:- , , , പി , പൊ, നെ, ഗു, കൃ
ദീര്‍ഘാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ രണ്ടുമാത്രയായി കണക്കാക്കുന്നു. ഉദാ:- കാ , ചാ , ടാ, പീ , പോ , നേ, ഗൂ .
ലഘു , ഗുരു.
==========
ഹ്രസ്വമായ അക്ഷരം ലഘുവാണ്. അതായത് ഉച്ചരിക്കാന്‍ ഒരുമാത്രവേണ്ട അക്ഷരം ലഘു. ഉദാ:- , , , പി , പൊ, നെ, ഗു, കൃ . ദീര്‍ഘാക്ഷരം ഗുരുവാണ് . അതായത് ഉച്ചരിക്കാന്‍ ഒന്നിലധികം മാത്രകള്‍ എടുക്കുന്ന അക്ഷരം ഗുരു. ഉദാ:- കാ , ചാ , ടാ, പീ , പോ , നേ, ഗൂ .
ദീര്‍ഘം പോലെത്തന്നെയാണ് അനുസ്വാരം , വിസര്‍ഗ്ഗം എന്നിവ . ഇവ ഉച്ചരിക്കാന്‍ കൂടുതല്‍ സമയം വേണം. സുഖം , ദുഃഖം എന്നിവ ഉച്ചരിക്കുമ്പോള്‍ വ്യത്യാസം ഉണ്ടല്ലോ . ദുഃഖം എന്ന് പറയുമ്പോള്‍ 'ദു 'കഴിഞ്ഞ് കൂടുതല്‍ സമയമെടുത്താണ് 'ഖം' എന്ന് പറയുന്നത്. 'ദു' കഴിഞ്ഞ് വിസര്‍ഗ്ഗം വരുന്നതുകൊണ്ടാണിത് . സഗതി , സംഗതി എന്നിവ ഉച്ചരിച്ചുനോക്കുക . 'സഗതി ' യില്‍ '' കഴിഞ്ഞാല്‍ ഉടനെ ഗതി പറയുന്നു. എന്നാല്‍ സംഗതി എന്നതില്‍ 'സം' കുറച്ച് ദീര്‍ഘിപ്പിക്കുന്നതുപോലെ തോന്നുന്നില്ലേ . '' കഴിഞ്ഞ് അനുസ്വാരം വരുന്നതുകൊണ്ടാണിത് . മുഖപടം , മുഖംമൂടി എന്നീ രണ്ടുപദങ്ങള്‍ നോക്കുക . 'മുഖപടം' എന്നതില്‍ '' കഴിഞ്ഞാല്‍ ഉടനെ '' എന്നുച്ചരിക്കുന്നു. എന്നാല്‍ 'മുഖംമൂടി' എന്നതില്‍ 'ഖം' കഴിഞ്ഞാല്‍ രണ്ടുമാത്ര സമയമെടുത്താണ് അടുത്ത അക്ഷരം ഉച്ചരിക്കുന്നത്. '' കഴിഞ്ഞ് അനുസ്വാരം വരുന്നതുകൊണ്ടാണിത്. അനുസ്വാരം, വിസര്‍ഗ്ഗം എന്നിവ പിന്‍വന്നാല്‍ ലഘുവും ഗുരുവാകും എന്ന് മനസ്സിലായല്ലോ .
ഒരു മാത്രകൊണ്ട് ഉച്ചരിക്കാന്‍ കഴിയുന്നത് ലഘു , രണ്ട് മാത്രകൊണ്ട് ഉച്ചരിക്കുന്നത് ഗുരു എന്ന് മനസ്സിലാക്കിയാല്‍ മറ്റ് നിയമങ്ങള്‍ ഒന്നും പഠിക്കാതെത്തന്നെ ലഘുവും ഗുരുവും തിരിച്ചറിയാം .
പടി , പട്ടി എന്നിവയുടെ ഉച്ചാരണത്തിലുള്ള വ്യത്യാസം ശ്രദ്ധിക്കുക . ' പടി ' എന്നതില്‍ '' കഴിഞ്ഞയുടന്‍ 'ടി ' എന്നുച്ചരിക്കുന്നു. എന്നാല്‍ 'പട്ടി' എന്നതില്‍ '' കഴിഞ്ഞ് രണ്ടുമാത്ര സമയമെടുത്താണ് 'ട്ടി ' എന്നുച്ചരിക്കുന്നത് . പദങ്ങളുടെ ഇടയിലുള്ള കൂട്ടക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുന്നു. അതുകൊണ്ട് ഒരു വര്‍ണ്ണം കഴിഞ്ഞ് കൂട്ടക്ഷരം വന്നാല്‍ ആ വര്‍ണ്ണം ഗുരുവാകും. അതായത് കൂട്ടക്ഷരം പിന്‍വന്നാല്‍ ലഘു ഗുരുവാകും. 'തിഥി ' എന്നതില്‍ രണ്ടും ലഘുവാണ്. എന്നാല്‍ 'തിങ്ങി ' എന്നതില്‍ 'തി ' എന്നത് ഗുരുവും 'ങ്ങി 'എന്നത് ലഘുവുമാണ്. സനില്‍ - സണ്ണി ഇവ പരിശോധിക്കുക .'' കഴിഞ്ഞയുടന്‍ 'നില്‍' എന്ന് പറയുമ്പോള്‍ സണ്ണിയില്‍ സ കഴിഞ്ഞ് രണ്ടുമാത്രകഴിഞ്ഞാണ് 'ണ്ണി' എന്ന് പറയുന്നത്. സനില്‍ എന്നതില്‍ '' ലഘുവും 'സണ്ണി' എന്നതില്‍ '' ഗുരുവുമാണ്.
ഉറപ്പിച്ച് ഉച്ചരിക്കുന്ന ചില്ല് പിന്നില്‍ വന്നാലും ലഘു ഗുരുവാകും. അവന്‍ എന്നതില്‍ '' ലഘുവും 'വന്‍' ഗുരുവുമാണ്.
ലഘു '' എന്ന അക്ഷരംകൊണ്ടും ഗുരു '' എന്ന അക്ഷരംകൊണ്ടും സൂചിപ്പിക്കപ്പെടുന്നു. ലഘുവിനെ സൂചിപ്പിക്കാന്‍ അക്ഷരത്തിനുമുകളില്‍ ٮ എന്ന ചിഹ്നവും (ചന്ദ്രക്കല) ഗുരുവിനെ സൂചിപ്പിക്കാന്‍ അക്ഷരത്തിനുമുകളില്‍ - എന്ന ചിഹ്നവും (നേര്‍വര) രേഖപ്പെടുത്തുന്നു. പൊതുവേ ലഘുഗുരുനിര്‍ണ്ണയത്തിനുള്ള ഉപാധികള്‍ ഇവയാണ്.
  1. ഉച്ചരിക്കാന്‍ ഒരു മാത്ര ആവശ്യമുള്ള ഹ്രസ്വാക്ഷരങ്ങള്‍ ലഘു , ഉച്ചരിക്കാന്‍ രണ്ടുമാത്ര ആവശ്യമുള്ള ദീര്‍ഘാക്ഷരങ്ങള്‍ ഗുരു.
  2. ഹ്രസ്വാക്ഷരം കഴിഞ്ഞ് അനുസ്വാരം, വിസര്‍ഗ്ഗം എന്നിവ വന്നാല്‍ അത് ഗുരുവാകും.
  3. ഹ്രസ്വാക്ഷരത്തിന് പിന്നില്‍ ശക്തമായി ഉച്ചരിക്കുന്ന ചില്ല് വന്നാല്‍ അത് ഗുരുവാകും .
  4. ഹ്രസ്വാക്ഷരത്തിന് പിന്നില്‍ കൂട്ടക്ഷരം വന്നാല്‍ അത് ഗുരുവാകും .

ചില പദങ്ങള്‍ ലഘുഗുരുക്കളായി തിരിച്ചുനോക്കാം.
  1. സുഖദം - സു-ലഘു / - ലഘു / ദം- അനുസ്വാരം വന്നതിനാല്‍ ഗുരു.
  2. ദുഃഖം - ദുഃ - വിസര്‍ഗ്ഗം വന്നതിനാല്‍ ഗുരു / ഖം - അനുസ്വാരം വന്നതിനാല്‍ ഗുരു .
  3. സുഖം - സു -ലഘു / ഖം - അനുസ്വാരം വന്നതിനാല്‍ ഗുരു .
  4. അംശം - അം - അനുസ്വാരം വന്നതിനാല്‍ ഗുരു / ശം - - അനുസ്വാരം വന്നതിനാല്‍ ഗുരു .
  5. അന്‍പുള്ള - അന്‍ - ചില്ല് പിന്‍ വന്നതിനാല്‍ ഗുരു / പു - കൂട്ടക്ഷരം പിന്‍വന്നതിനാല്‍ ഗുരു / ള്ള - ലഘു .
  6. എഴുത്തുകാരന്‍ - - ലഘു / ഴു - കൂട്ടക്ഷരം പിന്‍വന്നതിനാല്‍ ഗുരു / ത്തു - ലഘു / കാ - ദീര്‍ഘാക്ഷരം ഗുരു / രന്‍ - ചില്ല് പിന്‍ വന്നതിനാല്‍ ഗുരു .

- - ٮ
  1. രാഗേന്ദു - രാ-ഗുരു (ദീര്‍ഘം) / ഗേ - ഗുരു (ദീര്‍ഘം) / ന്ദു - ലഘു.
- ٮ - ٮ -
    1. കുന്ദമംഗലം- കു - കൂട്ടക്ഷരം പിന്‍വന്നതിനാല്‍ ഗുരു / ന്ദ - ലഘു / മം - അനുസ്വാരം വന്നതിനാല്‍ ഗുരു / - ലഘു / ലം - അനുസ്വാരം വന്നതിനാല്‍ ഗുരു .

ഇനി കുറച്ചുപദങ്ങള്‍ നമുക്കു ലഘു-ഗുരു തിരിച്ചുനോക്കിയാലോ?
  1. വായനപ്പുര
  2. പ്രത്യൂഷഭേരി
  3. വൃത്തവൃത്താന്തം
  4. നിരൂപണം.
  5. ഊട്ടുപുര
  6. അവികസിതപ്രദേശം
  7. കഥാകഥനം.
  8. സുകൃതം.
എല്ലാവരും ശ്രമിക്കുമല്ലോ.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

ഇനി നമുക്കു കുറച്ചു പദങ്ങള്‍ പരിചയപ്പെടാം, അല്ലേ?
പ്രത്യേകിച്ചൊരു ക്രമത്തിലല്ല പദങ്ങള്‍ പരിചയപ്പെടുത്തുന്നത്. സാധാരണോപയോഗത്തില്‍ പ്രയോജനപ്പെടുമെന്നു കരുതുന്ന ചില പദങ്ങള്‍ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.
  1. സിംഹം : മൃഗേന്ദ്രന്‍, പഞ്ചാസ്യന്‍, പഞ്ചനഖന്‍, ഹര്യക്ഷന്‍, കണ്ഠീരവന്‍, മൃഗാശനന്‍, പുണ്ഡരീകന്‍,കേസരി, ഹരി, മൃഗദൃഷ്ടി, മൃഗരിപു, മൃഗദ്വിട്ട്.
  2. പുലി:ശാര്‍ദ്ദൂലം, ദ്വീപീ, വ്യാഘ്രം
  3. പന്നി:വരാഹം, സൂകരം, പോത്രീ, ദംഷ്ട്രീ, ഘോണീ, സ്തബ്ധരോമന്‍. ഇതുകൂടാതെ കോലഃ, ക്രോഡഃ, ഭൂദാരഃ, ഘൃഷ്ടിഃ, കിരിഃ, കിടിഃ എന്നിവയും പന്നിയുടെ പര്യായങ്ങളാണ്.
  4. കുരങ്ങന്‍:പ്ലവംഗം, പ്ലവഗം, ശാഖാമൃഗം, വലീമുഖന്‍, മര്‍ക്കടന്‍, വാനരന്‍, കീശന്‍, കപി.
  5. പൂച്ച:ഓതുഃ, ബിഡാലന്‍, മാര്‍ജ്ജാരന്‍, വൃഷദംശകം, പൃഷദംശകം, ജാഹകം, ആഖുഭുക്ക്.
  6. നായ:കൌലേയകം, സാരമേയം, കുക്കുരം, ദംശകം, ശുനകന്‍, ഭഷകം, വനന്തപം, യക്ഷം, രുരു, വക്രപുച്ഛം, രസാപായി, മുടുവല്‍ , വണ്ഠരം, രന്തിദേവം, രാത്രിജാഗരം, മണ്ഡലം, വിലോമം, ശ്വാവ്, ശുനി, ശ്വാനന്‍.
  7. എലി:ഉന്ദുരു, മൂഷികന്‍, ആഖു,
  8. പാമ്പ്:സര്‍പ്പം, ഭുജഗം, ഭുജംഗം, വിഷധരം, അഹി, ചക്രി, വ്യാളം, കുണ്ഡലീ, ചക്ഷുശ്രവസ്സ്, പൃദാകു, സരീസൃപം, ഗൂഢപാത്ത്, കാകോദരം, ഫണി, ദര്‍വ്വീകരം, ദര്‍വ്വീകരന്‍, ദന്ദശൂകം, ഉരഗം, ദന്ദശൂകം, വിലേശയം, പന്നഗം, ഭോഗി, പവനാശനം, ലേലിഹം, ലേലിഹാനം, ജിഹ്മഗം, ദ്വിരസനം, ഗോകര്‍ണ്ണം, കഞ്ചുകി, കുംഭീനസം, ഫണധരം, ഭോഗധരം, ഹരി.
  9. മയില്‍ :മയൂരം, ബര്‍ഹിണം, ബര്‍ഹി, വിഷ്ക്കിരം, നീലകണ്ഠം, ശിഖാവലം, ശിഖാവളം, ശിഖി, ഭുജംഗഭുക്ക്, ഭുജംഗാരി, പന്നഗാരി, കേകി, വര്‍ഷാമദം, ചിത്രപത്രകം, ശാപഠികം.
  10. മത്സ്യം:ഝഷം, മീനം, വൈസാരിണം, വിസാരി, വിസാരം, പൃഥുരോമാ, ജലപിപ്പികാ, സംഘചാരി, സ്ഥിരജിഹ്വം, ശകലീ, ശകുലീ, ശകുലാര്‍ഭകം.

Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

സര്‍ഗ്ഗം-5. ഗണം