13. മണിമഞ്ജരി
വൃത്തവൃത്താന്തം. സര്‍ഗ്ഗം-13. മണിമഞ്ജരി(23/04/2019)
=================================ഇത് മഞ്ജരിയുടെ വകഭേദംതന്നെയാണ്. മഞ്ജരിയിലെ രണ്ടു പാദങ്ങളിലെയും ആദ്യഗണത്തിലെ ആദ്യഗുരുവിനുപകരം ലഘുക്കള്‍ പ്രയോഗിച്ചാല്‍ മണിമഞ്ജരി ആവും. മഞ്ജരിയിലെ വരികള്‍ ഗുരുകൊണ്ടു തുടങ്ങണം. എന്നാല്‍ തുടക്കത്തിലെ ഒരു ഗുരുവിനുപകരം രണ്ടുലഘുവാക്കിയാല്‍ അത് മണിമഞ്ജരിയാകും. മൂന്നക്ഷരത്തില്‍ അഞ്ചോ ആറോ മാത്രയെന്നത് നാലക്ഷരത്തില്‍ അഞ്ചോ ആറോ മാത്രയാകും.
"മഞ്ജരിക്കുള്ള പാദങ്ങൾ രണ്ടിലും ഗണമാദിമം
ലഘുമയമായെന്നാലോ മണീമഞ്ജരിയായിടും" എന്നു ലക്ഷണം.
ഉദാ:മാതാവിന്‍
എന്നുതുടങ്ങുന്ന മഞ്ജരിയിലെ
പദം ഗഗഗ എന്നുവരുന്നു.
ഇതിലെ മാ എന്ന
ഗുരു രണ്ട് ലഘുവാക്കിയാല്‍
മണിമഞ്ജരിയുടെ തുടക്കമാകും.
മാ /
താ /
വിന്‍
ജന / നി /തന്‍
മഞ്ജരി തുടങ്ങുന്നത് കാര്‍വര്‍ണ്ണാ(ഗഗഗ) എന്ന പദംകൊണ്ടാണെന്നു കരുതുക. ഇതിലെ ആദ്യവര്‍ണ്ണം 'കാര്‍' ഗുരുവാണ്. ഇത് രണ്ടുലഘുവാക്കിയാല്‍ മണിമഞ്ജരിയുടെ തുടക്കമാകും. കാര്‍ /വര്‍ /ണ്ണാ
മുകില്‍ / വര്‍ / ണ്ണാ (ചില്ല് അക്ഷരമല്ലെന്ന് ഓര്‍ക്കുമല്ലോ. കാര്‍ ഒരക്ഷരവും മുകില്‍ രണ്ടക്ഷരവുമാണെന്ന് ഓര്‍മ്മിക്കുക)മറ്റൊരുദാഹരണം നോക്കുക. കാ /വ്യ /ങ്ങള്‍ (ആദ്യം ഗുരു - കാ)കവി / ത /കള്‍ (ആദ്യം രണ്ടുലഘുക്കള്‍- ക/വി)ഇങ്ങനെ മഞ്ജരിയിലെ വരിയില്‍ ആദ്യഗുരുവിനുപകരം രണ്ടുലഘുവന്നാല്‍ മണിമഞ്ജരിയാകും. മറ്റുഭാഗങ്ങളെല്ലാം മഞ്ജരിപോലെത്തന്നെയാണ്. ഒരു ഉദാഹരണം നോക്കാം.
മാതാവിന്നങ്കത്തില്‍ തുഷ്ടനായ് മേവുന്ന
കാര്‍വര്‍ണ്ണാ നിന്‍വായില്‍ വിശ്വമെന്നോ!(മഞ്ജരി)
ജനനിതന്നങ്കത്തില്‍ തുഷ്ടനായ് മേവുന്ന
മുകില്‍വര്‍ണ്ണാ നിന്‍വായില്‍ വിശ്വമെന്നോ!(മണിമഞ്ജരി)
മഞ്ജരിയിലെ വരിയില്‍ ആദ്യഗുരുവിനുപകരം രണ്ടുലഘുവന്നാല്‍ മണിമഞ്ജരിയാകും എന്നേ പറഞ്ഞിട്ടുള്ളു. ആദ്യത്തെ അക്ഷരം മാത്രമേ ലഘുവാക്കാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. വരിയുടെ ഏതുഭാഗത്തും ഗുരുവിനുപകരം രണ്ടുലഘു പ്രയോഗിക്കാം. നമ്മള്‍ തൊട്ടുമുന്‍പെഴുതിയ വരികള്‍തന്നെ ഉദാഹരണമയെടുക്കാം. ജനനിതന്നങ്കത്തില്‍ തുഷ്ടനായ് മേവുന്ന
മുകില്‍വര്‍ണ്ണാ നിന്‍വായില്‍ വിശ്വമെന്നോ!(മണിമഞ്ജരി)ഇതിലെ രണ്ടുവരിയിലെയും ഇനിയും ഏതെങ്കിലും ഭാഗത്ത് ഒരു ഗുരുവിനെ രണ്ടുലഘുവാക്കിയെഴുതാമെങ്കില്‍ അങ്ങനെയാകാം. ജനനിതന്നങ്കത്തില്‍ മുദിതനായ് മേവുന്ന
മുകില്‍വര്‍ണ്ണാ വദനത്തില്‍ വിശ്വമെന്നോ! (മണിമഞ്ജരി)നേരത്തെ ഉണ്ടായിരുന്ന /തുഷ്ടനായ്/ എന്നത് ഗലഗ ആണ്. അതിനുപകരം മുദി /ത/നായ് എന്നായപ്പോല്‍ ലലലഗ എന്നായി. രണ്ടാമത്തെ വരിയില്‍ നിന്‍ /വാ /യില്‍ (ഗഗല) എന്നത് വദ /ന /ത്തില്‍ (ലല ഗ ല) എന്നായി. മഞ്ജരിയിലെ ഓരോ വരിയിലെയും ഗുരു രണ്ടുലഘുവായി മാറിയാല്‍ മണിമഞ്ജരിയാകും. മാത്രയഞ്ചക്ഷരം മൂന്നില്‍ എന്നത് മാത്രയഞ്ചക്ഷരം നാലില്‍ എന്നാകും. ആദ്യത്തെ രണ്ടക്ഷരം ലഘുവാകണമെന്ന് നിര്‍ബ്ബന്ധമുണ്ട്. മറ്റേതെങ്കിലും ഭാഗത്തും ഗുരുവിനുപകരം രണ്ടുലഘു പ്രയോഗിക്കാം. കൂടുതല്‍ ഉദാഹരണങ്ങള്‍ നോക്കാം.
ഉദാ:എത്തുക / ചൊല്ലെഴും / വായന /പ്പുരയില്‍
കാവ്യങ്ങള്‍ / നന്നായ് ച /മച്ചുകൊള്‍ /ക. (മഞ്ജരി) ആദ്യത്തെ അക്ഷരങ്ങള്‍ ലഘുവാക്കി മണിമഞ്ജരിയാക്കിയത് ശ്രദ്ധിക്കുക. വരികിന്നു / ചൊല്ലെഴും / വായന / പ്പുരയില്‍
കവിതകള്‍ /നന്നായ് ച /മച്ചുകൊള്‍ / ക. (മണിമഞ്ജരി)ഇതില്‍ മറ്റുചില ഗുരുക്കളെക്കൂടെ ലഘുക്കളാക്കിയത് നോക്കുക.
വരികിന്നു /ചൊല്ലെഴും /വായന/പ്പുരതന്നില്‍
കവിതകള്‍ /മനയാന്‍ തു/ടങ്ങിക്കൊള്‍ /ക. (മണിമഞ്ജരി)ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. ആദ്യഗുരു മാത്രം ലഘുക്കളാക്കിയും ഇടയിലുള്ള ഗുരുവിനെ ലഘുകളാക്കിയും മണിമഞ്ജരിയാക്കിയിട്ടുണ്ട്. ഉദാ:അക്രമം കൊണ്ടിന്നീ ലോകത്തില്‍ ജീവിതം
ദുസ്സഹമായെന്നേ ചൊല്ലീടാവൂ. (മഞ്ജരി)
അഴിമതികൊണ്ടിന്നീ ലോകത്തില്‍ ജീവിതം
വളരെദുസ്സഹമായെന്നു ചൊല്ലാം.(മണിമഞ്ജരി)
അഴിമതികൊണ്ടിന്നീയുലകിതില്‍ ജീവിതം
വളരെയസഹ്യമായ്, ജനമോതുന്നു.(മണിമഞ്ജരി)
ഉദാ:കാലുമാറുന്നതും ധൂര്‍ത്തടിക്കുന്നതു-മിന്നുസാധാരണമായിത്തീര്‍ന്നു.(മഞ്ജരി)
കുതികാല്‍വെട്ടുന്നതും ധൂര്‍ത്തടിക്കുന്നതു-മിതുകാലം സാധാരണമായ്ത്തീര്‍ന്നു.(മണിമഞ്ജരി)
കുതികാല്‍വെട്ടുന്നതും അഴിമതി ചെയ്‍വതു-മിതുകാലം ശരിയെന്നു വന്നുചേര്‍ന്നു.(മണിമഞ്ജരി)
ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ വാഴക്കുല മണിമഞ്ജരി വൃത്തത്തിലാണ്.മലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.മനതാരിലാശകൾപോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു. ഇനി മണിമഞ്ജരിയില്‍ രചന തുടങ്ങാം, അല്ലേ!

Comments
Post a Comment