8. മണികാഞ്ചി.
മലയാളഭാഷാവൃത്തങ്ങളില്‍
കാകളികുടുംബത്തിലെ കാരണവരായ
കാകളിവൃത്തത്തെയാണല്ലോ
നമ്മള്‍ ആദ്യമായി പരിചയപ്പെട്ടത്.
കാകളിയില്‍
ചെറിയമാറ്റങ്ങള്‍ വരുത്തിയാണ്
മറ്റുപലവൃത്തങ്ങളും ഉണ്ടാകുന്നത്.
കാകളി
നന്നായി മനസ്സിലായാലേ
ഇവയെല്ലാം പ്രയോഗിക്കാന്‍
കഴിയൂ.
കഴിഞ്ഞതവണ
പരിചയപ്പെട്ട കളകാഞ്ചി ഈ
ഗണത്തില്‍പെടുന്ന വൃത്തമാണ്.
അഞ്ച്
മാത്ര വരുന്ന മൂന്ന് അക്ഷരങ്ങള്‍
ഒരു ഗണം.
അങ്ങനെ
നാല് ഗണം.
അതാണ്
കാകളിയുടെ ഒരു പാദം എന്നു
നമ്മള്‍ മനസ്സിലാക്കി.
കാകളിയിലെ
ആദ്യത്തെ വരിയിലെ ആദ്യത്തെ
രണ്ടോ മൂന്നോ ഗണങ്ങളെ അഞ്ച്
മാത്ര വരത്തക്കവിധം അഞ്ച്
അക്ഷരങ്ങളുള്ള ഗണങ്ങളാക്കുക
. അതാണ്
കളകാഞ്ചി എന്നും നമ്മള്‍
പഠിച്ചു .
ഇന്നു
നമ്മള്‍ പരിചയപ്പെടാന്‍
പോകുന്ന മണികാഞ്ചിയും
കാകളിയില്‍ ചെറിയമാറ്റം
വരുമ്പോള്‍ ഉണ്ടാകുന്നതാണ്.
കാകളിയുടെ
ഈരടിയുടെ രണ്ടു വരികളിലും
ആദ്യഗണം സര്‍വ്വലഘുക്കള്‍കൊണ്ടു്
അഞ്ചുമാത്രാഗണമാക്കിയാല്‍
മണികാഞ്ചി ആവും.
വൃത്തമഞ്ജരിയില്‍
മണികാഞ്ചിയുടെ ലക്ഷണം
പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:
കാകളിക്കുള്ള
പാദങ്ങള്‍
രണ്ടിലും
പിന്നെയാദിമം
ഗണം
മാത്രം ലഘുമയ-
മായാലോ
മണികാഞ്ചിയാം.
ഉദാ:
1.
പരമപുരു/ഷന്‍
മഹാ/മായതന്‍
/വൈഭവം/
പറകയുമ/നാരതം
/കേള്‍ക്കയും/
ചെയ്കിലോ/
2.
അരുതരുതു
/ മക്കളേ
/ തമ്മില്‍ക്ക
/ലഹവും
അരുതുപര
/ നിന്ദയും
/ വഞ്ചന,
/ ദ്രോഹവും.
മധുരതര
/ ഭാഷണം
/ സാന്ത്വനം
/ നല്കിടും
പരനുസുഖ
/
മേകിടും
/
കാര്യങ്ങള്‍
/
ചെയ്യണം.
3.
കവിതയിതു
വായനക്കാരന്‍റെ ഹൃത്തടം
കവരുവതു
തന്നെയായീടണം നിര്‍ണ്ണയം.
വരികളതു
വ്യര്‍ത്ഥമായ് വെട്ടിമുറിച്ചഥ
കവിതയിതുതന്നെയെന്നോതരുതാരുമേ!
4.
ഉദയഗിരി
കുങ്കുമം ചാര്‍ത്തിയെത്തി
മുദാ
തപനനവനായിരം
കൈകള്‍ നീട്ടുന്നിതാ.
മധുരതരമാശ്ലേഷസൌഖ്യം
പകര്‍ന്നിതാ
മൃദുപവനനെത്തുന്നു
സൌഗന്ധവാഹിയായ്.
5.
പെരുമയെഴുമീ
വായനപ്പുര തന്നിലെ
കവനകുതുകീവൃന്ദമെത്തീടുകിപ്പൊഴേ
സരസപദപുഷ്പങ്ങളാല്‍
മണികാഞ്ചിയാം
മധുരമിയലും
മണിമാലചമച്ചിടാം.
6.
വരികവരികൊട്ടുമേ
വൈകാതെ വായന-
പ്പുരയിലമരും
കവിശ്രേഷ്ഠരേ,
നിങ്ങള്‍തന്‍
ദ്രുതകവനപാടവം
കൊണ്ടൊഴുക്കീടുക
ഹൃദി,യമൃതധാരയാം
കാവ്യസരിത്തുകള്‍ .
മണികാഞ്ചിയില്‍
രചന തുടങ്ങുകയല്ലേ.
എല്ലാവര്‍ക്കും
നന്മനേരുന്നു.
Comments
Post a Comment